അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മല്‍പെ; പ്ലാന്‍-ബി ഇല്ലാതെ കര്‍ണാടക

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുളള തിരച്ചില്‍ കർണ്ണാടക സർക്കാർ അവസാനിപ്പിക്കുമോയെന്ന് ആശങ്ക. 13 ദിവസമായി നടത്തിയ തിരച്ചിലില്‍ ഫലംമില്ലാതെ വന്നതോടെയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് മഞ്ചേശ്വരം എംഎല്‍എ എംകെഎം അഷ്‌റഫ് വ്യക്തമാക്കിയത്. ആദ്യം മുതല്‍ കര്‍ണാടക സര്‍ക്കാരുമായി പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് അഷ്‌റഫായിരുന്നു. ഇന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇത്തരമൊരു പ്രതികരണം എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായത്.

തിരച്ചിലിനായി എത്തിയ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധിയാകുന്നതിനാലാണ് സംഘം പരിശോധന നിര്‍ത്തിയത്. കനത്ത ഒഴുക്കിലും രണ്ട് ദിവസം സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

ഇനിയുള്ള പ്രവര്‍ത്തനം എങ്ങനെ എന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് എംകെഎം അഷ്‌റഫിന്റെ പ്രതികരണം.
ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക എന്നതില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അടുത്തത് എന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഉത്തര കന്നഡ കളക്ടര്‍ക്കുപോലും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. നിലവില്‍ തെരച്ചില്‍ അനിശ്ചിതത്വത്തിലാണ്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാന്‍ ബിയെ കുറിച്ച് ആലോചിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top