ഷിരൂരില്‍ കനത്ത മഴ; അര്‍ജുന്‍ ദൗത്യത്തെ ബാധിക്കുമെന്ന് ആശങ്ക
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനനായുള്ള തിരിച്ചിലില്‍ ആശങ്കയായി മഴ. ഇന്നലെ രാത്രി മുതല്‍ ഷിരൂരില്‍ ശക്തമായ മഴ തുടരുകയാണ്. ഈ രീതിയില്‍ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിംഗ് നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകും. ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് തിരച്ചില്‍ നടത്തു.
ഇന്നലെ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ലോറിയുടെ ഡോറിനു താഴെയുള്ള ഇരുമ്പ് കമ്പിയാണ് അവസാനം ലഭിച്ചത്. ചുവപ്പും വെള്ളയും പെയിന്റടിച്ച ഭാഗമാണ് കിട്ടിയത്. ഇന്ന് നേവി അടയാളപ്പെടുത്തിയ സ്ഥലത്ത് പരിശോധന നടത്താനാണ് തീരുമാനിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ തിരച്ചില്‍ തുടങ്ങാനാണ് നീക്കം. സാഹചര്യം അനുകൂലമല്ലെങ്കില്‍ തല്‍ക്കാലം ഒരു ദിവസത്തേക്ക് തിരച്ചില്‍ നിര്‍ത്തിവയ്ക്കും.
ഇന്നലെ നദിയില്‍ നിന്ന് ലഭിച്ച അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പശുവിന്റെ അസ്ഥിയാണ് പുഴയില്‍ നിന്ന് കണ്ടെത്തിയതെന്ന് മംഗളൂരുവിലെ എഫ്എസ്എല്‍ ലാബ് അറിയിച്ചതായി ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കി. ജൂലൈ 16നാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here