ഗംഗാവലി നദിയില്‍ ശക്തമായ അടിയൊഴുക്ക്; അര്‍ജുനായുള്ള തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തി

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി ഗംഗാവലി നദിയിലെ തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തി. നദിയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചടിയായിരിക്കുന്നത്. നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് നദിയുടെ അടിത്തട്ടിലേക്ക് ഇറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള അടിയൊഴുക്കാണ് തിരച്ചടിയായിരിക്കുന്നത്. ഇതോടെ സൈന്യം കരയില്‍ കയറി. നദിയില്‍ നിന്നും ലഭിച്ച സിഗ്നല്‍ കേന്ദ്രീകരിച്ചുളള പരിശോധനയാണ് നടന്നിരുന്നത്. എന്നാല്‍ ഈ സ്ഥലത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ഥലത്ത് കനത്ത മഴയാണ് പെയ്യുന്നത്. അതിനാല്‍ പുഴിയില്‍ അടിയൊഴുക്ക് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

ലോറി കരഭാഗത്ത് ഇല്ലെന്നാണ് സൈന്യം സ്ഥിരീകരിച്ചതോടെയാണ് നദിയില്‍ പരിശോധന തുടങ്ങിയത്. നദിയിലെ ചെളിയില്‍ പുതഞ്ഞ് പോകാനുള്ള സാധ്യതയാണ് സൈന്യം പരിശോധിക്കുന്നത്. ഇതോടൊപ്പം ഗംഗാവലി നദി കടലില്‍ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് നാവികസേനയുടെ തിരച്ചില്‍ നടത്തിയിരുന്നു. രാവിലെ തിരച്ചിലില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മണ്ണിടിച്ചിലില്‍ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നദിയുടെ മറുകരയില്‍ മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമത്തില്‍ താമസക്കാരിയാണ് സ്ത്രീ. വെള്ളം ഇരച്ചെത്തിയപ്പോള്‍ വീടിനുള്ളില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ഇവര്‍ ഒഴുകിപ്പോകുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top