അമാവാസി ആയതിനാല്‍ കാലാവസ്ഥ അനുകൂലം; അര്‍ജുനായുളള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗംഗാവലി നദിയില്‍ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് ഇന്ന് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്. അമാവാസി ദിവസമായതിനാല്‍ പുഴയില്‍ നിന്ന് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിനാല്‍ ജലനിരപ്പ് താഴുമെന്ന് കണക്കാക്കിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പ്പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗംഗാവലി പുഴയുടെ അടിത്തട്ടലിറങ്ങി പരിശോധിക്കുന്നത്. റഡാര്‍ പരിശോധനയില്‍ ലോറിയുടെ സാനിധ്യം കണ്ടെത്തിയ ഭാഗത്ത് വലിയ മരം കുടുങ്ങി കിടക്കുന്നതായി നേരെത്തെ കണ്ടെത്തിയിരുന്നു. ഈ മരം ഉയര്‍ത്താനാണ് ഈശ്വര്‍ മാല്‍പ്പെയുടെ തീരുമാനം.ഇതിനായുളള പ്രവര്‍ത്തനങ്ങളാണ് ആദ്യം നടക്കുക.
പ്രതികൂല കാലാവസ്ഥയും പുഴയിലെ ഒഴുക്കും കണക്കിലെടുത്താണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നത്. ഇന്നത്തെ തിരച്ചില്‍ ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തില്‍ അല്ല നടക്കുന്നത്. കഴിഞ്ഞ മാസം 16ന് ഉണ്ടായ മണ്ണിടിച്ചിലാണ് അര്‍ജുനെ കാണാതായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here