അര്‍ജുന്റെ ട്രക്ക് നദിയില്‍ കണ്ടെത്തി; പുറത്തെത്തിക്കാന്‍ ശ്രമമെന്ന് കര്‍ണ്ണാടക മന്ത്രി

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ണ്ണായകഘട്ടത്തില്‍. ഗംഗാവലി നദിയില്‍ ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ അറിയിച്ചു. കരയോട് ചേര്‍ന്ന സ്ഥലത്താണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് ശക്തമായ പരിശോധന നടത്തുകയാണ്. ഇത് അര്‍ജുന്റെ ട്രക്കാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ജുന്റെ ഉള്‍പ്പെടെ രണ്ട് ട്രക്കുകളാണ് കാണാതായിട്ടുള്ളത്.

രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് കനത്ത മഴയും ശക്തമായ കാറ്റുമാണ് നിലവിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടില്ല. ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ട്രക്ക് കരയ്‌ക്കെത്തിക്കാനുള്ള ശ്രമമാണ് തുടരുന്നത്. നദിയില്‍ നിന്ന് ചെളി പുതഞ്ഞ നിലയിലാണ് ട്രക്കുള്ളത്. ട്രക്ക് കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top