ഷിരൂര്‍ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി; ഉത്തരവിറങ്ങി

കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് ജോലി. അര്‍ജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പര്‍ 169/2024 സഹകരണം 29 – 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കി. ജോലി നല്‍കുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ജൂണ്‍ 16ന് ഉണ്ടായ ദുരന്തത്തില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടന്നെങ്കിലും അര്‍ജുന്‍ ഉള്‍പ്പെടെ രണ്ടുപേരെ കണ്ടെത്തിയിട്ടില്ല. ദുരന്ത സ്ഥലത്തെ മോശം കാലാവസ്ഥയും ഗംഗാവലി നദിയിലെ ശക്തമായ ഒഴുക്കും തിരച്ചില്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. നിലവില്‍ തിരച്ചില്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചിരിക്കുകയാണ്. തിരച്ചില്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരില്‍ കാണാനുളള ശ്രമത്തിലാണ് അര്‍ജുന്റെ കുടുംബം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here