എആര്‍എം വ്യാജപതിപ്പിന് പിന്നിലാര്? അന്വേഷണം തുടങ്ങി കൊച്ചി സൈബര്‍ പോലീസ്
ടൊവിനോ സിനിമ എആര്‍എം (അജയന്റെ രണ്ടാം മോഷണം) സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. കൊച്ചി സൈബര്‍ പോലീസാണ് അന്വേഷിക്കുന്നത്. വ്യാജപതിപ്പ് പുറത്തിറങ്ങിയതോടെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിജിപിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു. കേസില്‍ സംവിധായകന് ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. എവിടെ നിന്നാണ് സിനിമ പകര്‍ത്തിയത് എന്ന കാര്യമാണ് അന്വേഷിക്കുന്നത്.
തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തിയതിന് രണ്ടു മാസം മുമ്പ് തമിഴ്നാട് സ്വദേശിയെ പിടികൂടിയിരുന്നു. തമിഴ് ചിത്രമായ രായനാണ് ഇയാള്‍ പകര്‍ത്തിയത്. തമിഴ് റോക്കേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്. ഇത്തരം സംഘങ്ങള്‍ക്ക് സിനിമ പകര്‍ത്തിയതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് സംവിധായകന് ജിതിന് ലാല്തന്നെയാണു പുറത്തുവിട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈലില്‍ ചിത്രം കാണുന്ന വീഡിയോ ‘ഹൃദയഭേദകമായ കാഴ്ച’ എന്ന കുറിപ്പോടെ ജിതിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വ്യാജപതിപ്പിനെതിരെ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനും നടന് ടൊവിനോയും രംഗത്തെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here