സൈനിക വാഹനത്തിന് നേരെ വെടിവച്ച മൂന്ന് ഭീകരരെ വധിച്ചു; തിരിച്ചടി നല്‍കി സൈന്യം

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ വെടിവച്ച ഭീകരരെ വധിച്ച് സൈന്യം. മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. കനത്ത് ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ സൈന്യം വകവരുത്തിയത്. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.
ഇന്ന് രാവിലെയാണ് സേന ആംബുലന്‍സിന് നേരെ ഭീകരര്‍ 20 റൗണ്ട് വെടിയുതിര്‍ത്തത്. രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. കശ്മീരിലെ അഖ്‌നൂരില്‍ ജോഗ്വാനിലെ ശിവാസന്‍ ക്ഷേത്രത്തിനു സമീപത്തുവച്ചായിരുന്നു ആക്രമണമുണ്ടായത്. ഓടികൊണ്ടിരുന്ന വാഹനത്തിനു നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.മൂന്ന് ഭാഗങ്ങളിലായി ഒളിച്ചിരുന്ന ഭീകരരാണ് ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന സൈനികര്‍ ഭീകരര്‍ക്കു നേരെ വെടിയുതിര്‍ത്തു. ഇതോടെ ഭീകരര്‍ പിന്‍മാറുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
പിന്നാലെ തന്നെ ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഒളിച്ചിരുന്ന ഭീകരരെ സൈന്യം കണ്ടെത്തിയത്. ഇതോടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് തീവവ്രവാദികളെ സൈന്യം വധിച്ചത്. ഒരാഴ്ചയ്ക്കിടെ അഞ്ചു ഭീകരാക്രമണ് ജമ്മു കശ്മീരില്‍ നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here