പാര്‍ലമെന്റ് ആക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; ആറാം പ്രതി മഹേഷ് പിടിയിലായത് രാജസ്ഥാനില്‍ നിന്ന്
ഡല്‍ഹി : പാര്‍ലമെന്റിനുള്ളിലെ പ്രതിഷേധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ആറാം പ്രതി മഹേഷ് കുശ്‌വന്തിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധത്തിന്റെ സൂത്രധാരനെ ഒളിവില്‍ പോകാന്‍ സഹായിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരന്‍ ലളിത് മോഹന്‍ ഝാ സംഭവത്തിന് ശേഷം മഹേഷിന്റെ രാജസ്ഥാനിലെ ഒളിത്താവളത്തിലേക്കാണ് രക്ഷപ്പെട്ടത്. ആദ്യം അറസ്റ്റിലായ നാല് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും മഹേഷാണ്. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം ദേവിയുമായി മഹേഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ബുധനാഴ്ചയാണ് ശൂന്യ വേളയില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് എം.പിമാര്‍ക്കിടയിലേക്ക് ചാടി പ്രതിഷേധം നടത്തിയത്. സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ എന്നിവരാണ് സഭക്കുള്ളില്‍ പ്രതിഷേധിച്ചത്. ഇതേസമയം തന്നെ അമോല്‍ ഷിന്‍ഡെയും നീലം ദേവിയും പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here