ജി.സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്; എന്‍എസ്എസ് പ്രവർത്തനം നിയമവിരുദ്ധമെന്ന് ഡയറക്ടർ ബോർഡ് മുൻ അംഗം
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കമ്പനി നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ച് ഭരണസമിതി മുൻ അംഗം ഡോ.വിനോദ് കുമാർ നൽകിയ ഹർജിയിലാണ് വാറണ്ട്. എൻഎസ്എസ് നേതൃത്വം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകൾക്ക് നിയമസാധുതയില്ലെന്ന് ആരോപിച്ചാണ് ഹർജി.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. കേസ് പരിഗണിക്കുന്ന സെപ്റ്റംബർ 27ന് ജനറല്‍ സെക്രട്ടറിയും അംഗങ്ങളും നേരിൽ ഹാജരാകാനാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ നിരവധി തവണ സുകുമാരൻ നായർക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപെടുവിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here