അരുണിന്റെത് ദുരഭിമാന കൊലയെന്ന് കുടുംബം; പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തത് രണ്ട് സമുദായമായതിനാല്‍
കൊല്ലത്ത് മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്നതില്‍ ആരോപണവുമായി കുടുംബം രംഗത്ത്. അരുണ്‍ കുമാറിന്‍റെ (19) വധം ദുരഭിമാന കൊല ആണെന്നും അരുണിനെ പെണ്‍കുട്ടിയുടെ പിതാവ് പ്രസാദ് വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്നും അമ്മയുടെ സഹോദരി സന്ധ്യ പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ നിരവധി തവണ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് അരുണിന്റെ സഹോദരൻ അഖിലും ആരോപിച്ചു.
“രണ്ടു സമുദായമായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. പ്രസാദിന്റെ മകളുമായി അരുൺ എട്ടാം ക്ലാസ് മുതല്‍ അടുപ്പത്തിലാണ്. പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി പലവട്ടം അരുണിനൊപ്പം ഇറങ്ങി വന്നതാണ്. വിദേശത്തായിരുന്ന അരുണിനോട് പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കി. അതുകൊണ്ടാണ് അരുണ്‍ നാട്ടിലേക്ക് വന്നത്. പ്രസാദ് ഇതിനുമുമ്പും പലവട്ടം പ്രശ്നങ്ങളുണ്ടാക്കി. വിവാഹം ചെയ്യിക്കാമെന്ന് പറഞ്ഞതാണ്. വിവാഹത്തിന് അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.” – സന്ധ്യ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കൊല്ലം വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറില്‍ കൊലപാതകം നടന്നത്. അരുണ്‍ പ്രസാദിന്റെ വീട്ടിലെത്തിയപ്പോഴുള്ള തര്‍ക്കത്തിനിടയില്‍ അരുണിനെ കുത്തുകയായിരുന്നു. അതിനുശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴങ്ങുകയും ചെയ്തു,
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here