പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം (SPG) തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം (SPG) തലവൻ, കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹ അന്തരിച്ചു. ഡൽഹിയിൽ പുലർച്ചെ ആയിരുന്നു അന്ത്യം. ക്യാൻസർ രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. വിരമിച്ചെങ്കിലും ഇക്കഴിഞ്ഞ മെയ് മാസത്തിൽ സിൻഹയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
1987 ബാച്ചിൽ ഐപിഎസിൽ എത്തിയ സിൻഹ ജാർഖണ്ഡ് സ്വദേശിയാണ്. കേരളത്തിൽ സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിക്കാൻ രണ്ടുവർഷം മുൻപ് നടന്ന കൂടിയാലോചനകളിൽ സജീവമായി പരിഗണിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു സിൻഹയുടെത്. എന്നാൽ കേരളത്തിലേക്ക് മടങ്ങുന്നില്ല എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, തിരുവനന്തപുരം റേഞ്ച് ഡിഐജി തുടങ്ങിയ പദവികളിലായി ദീർഘകാലം കേരളത്തിൽ പ്രവർത്തിച്ച ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here