ചൈനീസ് സ്ഥലപ്പേരുകള്‍ ഇന്ത്യ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ; ചൈനക്കെതിരെ രാജ്‌നാഥ് സിങ്; പ്രതികരണം അരുണാചല്‍ സ്ഥലപ്പേരുകള്‍ മാറ്റിയ പ്രശ്നത്തില്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ്‌ വിഷയത്തില്‍ ചൈനക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ പ്രദേശങ്ങളുടെ പേരുമാറ്റുകയും അത് ചൈനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈന നടപടിക്കെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്.

ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ ഇന്ത്യ മാറ്റിയാല്‍ ആ സ്ഥലങ്ങള്‍ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് രാജ്‌നാഥ് സിങ് ചോദിച്ചു. അരുണാചലിലെ നാംസായിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

“പേരുകള്‍ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് എനിക്ക് എന്റെ അയല്‍ക്കാരോട് പറയാനുള്ളത്. അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ ആരെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനോട് പ്രതികരിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്.” – രാജ്‌നാഥ് സിങ് പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top