മരിച്ചാല്‍ അന്യഗ്രഹത്തില്‍ സുഖജീവിതമെന്ന് വിശ്വസിപ്പിച്ചത് നവീന്‍; ജീവനൊടുക്കിയ മൂന്ന് പേരും ഡാര്‍ക്ക്‌നെറ്റില്‍ പതിവുകാര്‍; ആര്യയുടെയും ദേവിയുടെയും സംസ്കാരം ഇന്ന്
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ട ദമ്പതികളുടെയും അധ്യാപികയുടെയും മൃതദേഹങ്ങള്‍ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്തുള്ള ഇവരുടെ വീടുകളിലേക്കും നവീനിന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി. ശാന്തികവാടത്തിലാണ് സംസ്കാരം.
അതേസമയം ഇവരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത കൂടുതല്‍ മുറുകുകയാണ്. നവീനും ദേവിയും ആര്യയും തമ്മില്‍ നടത്തിയ ഇ-മെയില്‍ സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മെയിലുകളില്‍ സ്വന്തം പേരല്ല ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. നവീന്‍ തോമസിന്റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയത്. മരണത്തിലേക്ക് ഇവരെ ആകൃഷ്ടരാക്കിയതും ഇയാള്‍ തന്നെയാണ് എന്നും പോലീസിനു വ്യക്തമായിട്ടുണ്ട്. എന്തിനാണ് അരുണാചലില്‍ പോയി ഇവര്‍ ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തേണ്ടതുണ്ട്.
മരിച്ചാല്‍ അന്യഗ്രഹത്തില്‍ സുഖജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തില്‍ എത്താന്‍ കഴിയുമെന്നാണ് നവീന്‍ ഇവരോട് പറഞ്ഞത്. ഇരുണ്ട ജീവിതത്തോടുള്ള അഭിനിവേശം നവീനുണ്ടായത് ഡാര്‍ക്ക്‌നെറ്റില്‍നിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), സുഹൃത്തായ വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ആര്യയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആര്യ നവീനും ഭാര്യ ദേവിക്കുമൊപ്പം ആര്യ അരുണാചലിലേക്ക് പോയെന്ന് അന്വേഷണത്തില്‍ വ്യക്തമായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here