അരവിന്ദാക്ഷനെയും ജില്‍സിനെയും 24 മണിക്കൂര്‍ ഇഡി കസ്റ്റഡിയില്‍ വിട്ടു; ചോദ്യം ചെയ്യലിന് പ്രത്യേക നിര്‍ദേശങ്ങള്‍

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ ഇഡി അറസ്റ്റിലുള്ള സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സിനെയും കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. 24 മണിക്കൂര്‍ നേരത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കസ്റ്റഡി കാലാവധി വ്യാഴാഴ്ച വൈകിട്ട് നാലുമണിയ്ക്ക് അവസാനിക്കും.

കര്‍ശന നിര്‍ദ്ദേശങ്ങളും കോടതി ഇഡിയ്ക്ക് നല്‍കി. മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്താല്‍ വിശ്രമം അനുവദിക്കണം, ബന്ധുക്കളെയും അഭിഭാഷകരെയും കാണാനുള്ള അവസരം നല്‍കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

ഇരുവരെയും മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി. കോടതി അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇ.ഡി. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുന്നുണ്ടെന്നും കസ്റ്റഡി അനാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. ഇ.ഡി. മര്‍ദിച്ചെന്ന് അരവിന്ദാക്ഷന്‍ നേരത്തേ പോലീസില്‍ നല്‍കിയിരുന്ന പരാതിയും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് ഇ.ഡിയ്ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ കോടതി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top