ജയിൽമോചിതനാക്കണമെന്ന കേജ്‌രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; അടിയന്തര സിറ്റിങ് ഇല്ല; ഹര്‍ജി ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി
ഡൽഹി: ഇഡി അറസ്റ്റിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ തുടരവേ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജ്‌രിവാൾ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അടിയന്തര സിറ്റിങ് നടത്തി ജയിൽമോചിതനാക്കണമെന്നാണ് ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കേജ്‌രിവാളിനെ മാർച്ച് 28വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇഡി വാദം അംഗീകരിച്ചാണ് സിബിഐ പ്രത്യേക കോടതി കേജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കേജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്.
തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്ന കേജ്‌രിവാളിന്റെ സന്ദേശവും ഇന്ന് പുറത്തുവന്നിരുന്നു. “സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണം. ബിജെപി പ്രവര്‍ത്തകരോട് വെറുപ്പ് പാടില്ല. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാന്‍ കഴിയില്ല. ഞാന്‍ ഉടന്‍ പുറത്ത് വന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും.” ഇതാണ് കേജ്‌രിവാള്‍ നല്‍കിയ സന്ദേശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here