നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍; കേജ്‌രിവാളിന് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നോട്ടീസ്

നാളെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഡല്‍ഹിയില്‍ രാഷ്ട്രീയ നാടകങ്ങള്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ തന്നെ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥ സംഘം കെജ്‌രിവാളിന്റെ വസതിയിലെത്തുകയും ചെയ്തു.

കുതിരക്കച്ചവടം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് കെജ്‌രിവാളിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിജെപി സമീപിച്ച എംഎല്‍എമാരുടെ പേരുകളും എന്തൊക്കെയാണ് വാഗ്ദാനങ്ങളെന്ന് വിശദീകരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്റി കറപ്ഷന്‍ ബ്യൂറോക്ക് എന്ത് അധികാരമാണ് ഇത്തരമൊരു ആരോപണം അന്വേഷിക്കാന്‍ എന്ന ചോദ്യമാണ് എഎപി ഉയര്‍ത്തുന്നത്. രാഷ്ട്രീയനാടകം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി ആസ്ഥാനത്തു നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും എഎപി ആരോപിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top