കേജ്‌രിവാളിന് ഇടക്കാല ജാമ്യം; ജയില്‍ മോചിതനാകില്ല

മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും കേജ്‌രിവാളിന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാലാണ് പുറത്തിറങ്ങാന്‍ കഴിയാത്തത്. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ഡല്‍ഹി മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ സാധിക്കുകയുളളൂ.

ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കേജ്‌രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് മാര്‍ച്ച് 21ന് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. നിലവില്‍ തീഹാര്‍ ജയിലിലാണ് കേജ്‌രിവാളുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top