കോഴ വാങ്ങിയതിന് തെളിവില്ലെന്ന് കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍; ഒരു രൂപ പോലും ഇഡി കണ്ടെത്തിയില്ല; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ഡല്‍ഹി: ഗോവ തിരഞ്ഞെടുപ്പിന് കോഴപ്പണം ഉപയോഗിച്ചെന്ന ഇഡിയുടെ വാദത്തിന് തെളിവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലെ എതിര്‍ സത്യവാങ്മൂലത്തിലാണ് കേജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഒരു രൂപ പോലും ഇഡി ആം ആദ്മി പാർട്ടിയിൽ നിന്ന് കണ്ടെത്തിയിട്ടില്ല, സൗത്ത് ഗ്രൂപ്പില്‍നിന്ന് എഎപി കോഴ വാങ്ങിയതിന് തെളിവില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും തൊട്ടുമുമ്പ് തന്നെ കസ്റ്റഡിയിലെടുത്തതിനാൽ തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായ ആം ആദ്മി പാർട്ടിയെ തകർക്കാൻ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണീ കേസെന്നും കേജ്‌രിവാൾ എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അതേസമയം എഎപിയുടെ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കളത്തിലിറങ്ങി കേജ്‌രിവാളിന്‍റെ ഭാര്യ സുനിത കേജ്‌രിവാള്‍. ഇന്ന് വൈകിട്ടാണ് സുനിത കേജ്‌രിവാള്‍ എഎപിയുടെ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കിയത്. ജനാധിപത്യവും ഡല്‍ഹിയിലെ അവകാശങ്ങള്‍ സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്ന് സുനിത അണികളോട് ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here