മദ്യനയത്തിന് പിന്നില്‍ സിസോദിയ എന്ന് കേജ്‌രിവാള്‍ പറഞ്ഞെന്ന് സിബിഐ; കള്ളമെന്ന് ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹി മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മൊഴി നല്‍കിയതായി സിബിഐ. ഡല്‍ഹി റൗസ് അവന്യൂ കോടതിയിലാണ് സിബിഐ ഈ കാര്യം പറഞ്ഞത്. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിബിഐ വെളിപ്പെടുത്തല്‍. ഇന്നലെ അദ്ദേഹത്തെ തിഹാര്‍ ജയിലില്‍ വച്ച് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ സിബിഐ വാദങ്ങള്‍ കേജ്‌രിവാള്‍ നിഷേധിച്ചു. വാര്‍ത്തകളുടെ തലക്കെട്ടുകള്‍ക്ക് വേണ്ടിയാണ് സിബിഐ ഇങ്ങനെ പറയുന്നതെന്ന് കേജ്‌രിവാള്‍ പറഞ്ഞു. സിസോദിയയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ല എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. മനീഷ് സിസോദിയ നിരപരാധിയാണ്. അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ആരോപണങ്ങള്‍ അസംബന്ധമാണെന്നാണ് സിബിഐയോട് പറഞ്ഞത്.
മദ്യനയ അഴിമതി കേസില്‍ കേജ്‌രിവാളിനെ സിബിഐ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയത്. സിബിഐയും ഇഡിയും ബിജെപിയുടെ നാവായി മാറിയെന്ന് എഎപി ആരോപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here