കേജരിവാളിന്റെത് വിദ്വേഷ പ്രസ്താവന; യമുനയിൽ വിഷം കലർത്തിയെന്ന ആരോപണത്തിന് തെളിവ് വേണം; കത്തയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്
ഹരിയാന സർക്കാർ യമുനയിലെ വെള്ളത്തില്‍ വിഷം കലർത്തിയെന്ന ആരോപണം അനൈക്യം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. ഇതുമായി ബന്ധപ്പെട്ട് കേജരിവാളിന് കമ്മിഷന് കത്തയച്ചു. വെള്ളിയാഴ്ചയ്ക്കുള്ളില് ആരോപണത്തിന് തെളിവ് സമർപ്പിക്കാനാണ് കമ്മിഷന് ആവശ്യപ്പെട്ടത്.
ബിജെപിയും കോണ്‍ഗ്രസും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്മിഷന് എഎപിക്ക് കത്ത് നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ആരോപണം ആയതിനാല്‍ തെളിവ് വേണമെന്നാണ് കമ്മിഷന് ചൂണ്ടിക്കാണിക്കുന്നത്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. സര്‍ക്കാരും ഏജന്‍സികളും ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പുവരുത്തണം. അത് അവരുടെ വിവേചനാധികാരത്തിന് വിടുന്നുവെന്നാണ് കമ്മിഷന് വ്യക്തമാക്കിയത്.
ഹരിയാനയിൽ നിന്ന് ഡൽഹിക്ക് വെള്ളം ലഭിച്ചിരുന്നു, അത് വളരെ മലിനമായതും അത് അങ്ങേയറ്റം വിഷമുള്ളതുമാണെന്നാണ് കേജ്രിവാൾ പ്രതികരിച്ചത്. ഇതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here