ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു; ക്രീയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും; തോല്‍വിയില്‍ പ്രതികരിച്ച് കേജ്‌രിവാള്‍

ഡല്‍ഹിയിലെ ജനങ്ങളുടെ തീരുമാനത്തെ അംഗീകരിച്ച് ക്രീയത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപിയെ അഭിനന്ദിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ബിജെപി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷം ജനങ്ങള്‍ നല്‍കിയ അവസരത്തില്‍ നന്നായി പ്രവര്‍ത്തിച്ചു എന്നാണ് കരുതുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വെളളം, വൈദ്യുതി തുടങ്ങി ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന എല്ലാ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത് പ്രതിപക്ഷത്തിരിക്കാനാണ്. അതും ഭംഗിയായി നിര്‍വഹിക്കും. ജനങ്ങളുടെ സേവനത്തിനായി സജീവമായി രംഗത്തുണ്ടാകും. അധികാരം മാത്രമല്ല ലക്ഷ്യമെന്നും കേജ്രിവാള്‍ പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് കേജ്‌രിവാളിന്റെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top