ഇഡി അറസ്റ്റിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് അരവിന്ദ് കേജ്‌രിവാൾ; ജാമ്യാപേക്ഷ വിചാരണകോടതിയിൽ നൽകും

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജിയാണ് പിൻവലിച്ചത്. കേജ്‌രിവാളിനെ ഇഡി വിചാരണ കോടതിയിൽ ഹാജരാക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിപിൻവലിച്ചത്. ഹർജി പിൻവലിക്കുകയാണെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിത നൽകി ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ വിചാരണ കോടതിയിൽ നൽകാനാണ് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. ഇതുകൂടി പരിഗണിച്ചാണ് കേജ്‌രിവാൾ ഹർജി പിൻവലിച്ചത്.

ഇന്നലെ രാത്രിയോടെയാണ് കേജ്‌രിവാളിനെ സ്വവസതിയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റില്‍ നിന്നും രക്ഷതേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് എഎപി നേതാക്കള്‍ ഉറപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top