ജയില്‍ വിമോചിതനാക്കണം; ഇഡി അറസ്റ്റിനെതിരെ കേജ്‌രിവാളിന്റെ ഹർജിയിൽ വിധി ഇന്ന്
ഡല്‍ഹി മദ്യനയക്കേസിലെ ഇഡി അറസ്റ്റ് ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മേയ് 17നാണ് കേസ് വിധിപറയാൻ മാറ്റിയത്.
മാർച്ച് 21നാണ് ഡല്‍ഹി മദ്യനയക്കേസിലെ അഴിമതി ചൂണ്ടിക്കാട്ടി ഇഡി കേജ്‌രിവാളിനെ അറസ്റ്റുചെയ്തത്. പിന്നീട് ജൂൺ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്.
സുപ്രീം കോടതി കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐ അറസ്റ്റ് നടന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ കേജ്‌രിവാളിനെ കസ്റ്റഡിയില്‍ വിടണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി ഇടപെട്ട് കേജ്‌രിവാളിന് ജാമ്യം നല്‍കിയിരുന്നു. ജൂൺ ഒന്ന് വരെ ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. ചികിത്സ മുന്‍ നിര്‍ത്തി ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ജാമ്യം ലഭിക്കാത്തതിനാല്‍ ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലെത്തി കീഴടങ്ങുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here