കേജ്‍രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി; വ്യക്തിപരമായ അനുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി; ഇഡിക്ക് വീണ്ടും തിരിച്ചടി

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ഹർജി സുപ്രീം കോടതി തള്ളി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്‍രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ വാക്കുകൾ ജാമ്യ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടിയത്. എന്നാൽ കേജ്‍രിവാൾ വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവച്ചതെന്നും അതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേജ്‍രിവാളിന്റെ അനുമാനങ്ങളിൽ ഇടപെടാൻ സാധിക്കില്ല. കോടതി ഉത്തരവ് വ്യക്തമാണെന്നും, ജൂൺ 2ന് മുഖ്യമന്ത്രി ജയിലിലേക്ക് മടങ്ങുമെന്നും കോടതി അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് സ്വാഗതം ചെയ്യുന്നു. ജാമ്യം എന്തൊക്കെ കാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുൻപു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ മാർച്ചിൽ 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് സാഹചര്യം കണക്കിലെടുത്ത് മേയ് 10നാണു ഇടക്കാല ജാമ്യം അനുവദിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here