‘അരവിന്ദ് സ്വാമി എന്റെ മകൻ, ഞങ്ങൾക്കിടയിൽ അച്ഛൻ മകൻ ബന്ധം ഇല്ല’; വെളിപ്പെടുത്തലുമായി ദില്ലി കുമാർ

റോജ, ബോംബെ, ദേവരാഗം എന്നീ സിനിമയിലൂടെ തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന നായകൻ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് നടൻ ദില്ലി കുമാർ. ജനിച്ച ഉടൻ കുഞ്ഞിനെ ദത്ത് കൊടുക്കുകയായിരുനെന്നും അച്ഛൻ മകൻ ബന്ധമില്ലെന്നും ദില്ലി കുമാർ ബിഹൈൻവുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം അരവിന്ദനറിയാം എന്നും അദ്ദേഹം വ്യക്തമാക്കി.
മണിരത്നത്തിന്റെ ‘ദളപതി’ എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. താൻ സീരിയൽ നടൻ ദില്ലി കുമാറിന്റെ മകനാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിനെ കുറിച്ച് അന്ന് ദില്ലി കുമാർ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഇതേക്കുറിച്ച് അരവിന്ദ് സ്വാമി എവിടെയും സംസാരിച്ചിട്ടുമില്ല.
വിക്കി പീഡിയയില്‍ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയയുടെ സ്ഥാപകരില്‍ ഒരാളും പ്രമുഖ വ്യവസായിയുമായ വെങ്കടരാമ ദുരൈസ്വാമിയുടെ പേരാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here