ഇഡിയുടേത് പ്രതികാര നടപടി; സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്ന് സിപിഎം

തിരുവനന്തപുരം: സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ്‌ ചെയ്‌ത ഇഡിയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം. ഇഡിയുടെ മർദനവും ഭീഷണിയും തുറന്ന് പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ് അറസ്റ്റിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ അവരവിന്ദാക്ഷൻ്റെ പരാതി പോലീസിന്റെ മുമ്പില്‍ നില്‍ക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ അറസ്റ്റുണ്ടായത്‌ എന്നത്‌ ഇതിന്റെ പിന്നിലുള്ള താല്‍പര്യം വ്യക്തമാക്കുന്നതാണ്‌ എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് പാർട്ടിയും സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്. എന്നാല്‍ അതിനുവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇത്തരം നീക്കങ്ങളെ രാഷ്‌ട്രീയമായും, നിയമപരമായും നേരിട്ട്‌ മുന്നോട്ടുപോകുമെന്നും സിപിഎം അറിയിച്ചു.

കോര്‍പ്പറേറ്റുകള്‍ക്ക്‌ അനുകൂലമായ സാമ്പത്തിക നയങ്ങളാണ്‌ കേന്ദ്ര സര്‍ക്കാറിൻ്റേത്. അതിന്‌ ബദലുയര്‍ത്തുന്ന സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയെന്നത്‌ കേന്ദ്രത്തിൻ്റെ നയമാണ്‌. അതിന്റെ ഭാഗമായാണ്‌ സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ നിലനിൽക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലെന്ന് പ്രസ്താവനയിൽ സിപിഎം സംസ്ഥാസെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top