യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ആര്യ കൃഷ്ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ചൊവ്വാഴ്ച; അറസ്റ്റ് യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) യുടെ മരണത്തിലാണ് ഭർത്താവ് ആശിഷ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആര്യയെ കണ്ടെത്തിയത്.

ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നൽകിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5ന് കോന്നിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here