കെപിസിസി വിലക്ക് തള്ളി; ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടന്നു; മലപ്പുറത്ത് വിഭാഗീയത രൂക്ഷമാകുന്നു

മലപ്പുറം: കെപിസിസി നേതൃത്വത്തിന്റെ വിലക്ക് തള്ളിക്കളഞ്ഞ് മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. റാലിയുമായി സഹകരിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ വലിയ വിഭാഗം പിന്‍വാങ്ങിയെങ്കിലും റാലി നടത്തുകയായിരുന്നു.
ഫൗണ്ടേഷന്റെ പേരിൽ നടത്തുന്നതു വിഭാഗീയ പ്രവർത്തനമാണെന്നും റാലി നടന്നാല്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ റാലി നടത്തുന്നത് വിഭാഗീയ പ്രവർത്തനമല്ലെന്നും പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് ആര്യാടൻ ഷൗക്കത്ത് റാലി നടത്തിയത്. ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് തുടങ്ങുന്ന റാലി കിഴക്കേത്തലയിലാണ് സമാപിക്കുന്നത്. തുടര്‍ന്ന് പൊതുയോഗവും നടത്തുന്നുണ്ട്.
ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതില്‍ വന്ന വിഭാഗീയതയാണ് പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്. എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും എ.പി. അനില്‍കുമാറുമടങ്ങുന്ന കെ.സി. വേണുഗോപാല്‍ സംഘം വെട്ടിനിരത്തുകയാണെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം. ഇതിനിടയിലാണ് ആര്യാടന്‍ ഫൗണ്ടേഷന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി പ്രഖ്യാപിച്ചത്. കഴിഞ്ഞ 31-ന് ഡിസിസിപലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം നടത്തിയപ്പോള്‍ ആര്യാടന്‍ഷൗക്കത്തും സി. ഹരിദാസുമടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ അതില്‍ പങ്കെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here