ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി വേണോ? കെപിസിസി തീരുമാനം ഇന്ന്

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്തീന്‍ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പാർട്ടി നടപടി ഇന്നു തീരുമാനിക്കും.
സംഭവം അന്വേഷിച്ച കെപിസിസി അച്ചടക്ക സമിതി റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് നടപടി സ്വീകരിക്കേണ്ടത്. ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തുന്ന സുധാകരന്‍ നടപടി തീരുമാനിക്കും. റാലിയുടെ പേരില്‍ കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ ശുപാർശ. മേലില്‍ പാർട്ടി അച്ചടക്കം ലംഘിക്കരുതെന്ന മുന്നറിയിപ്പോടെ, കർശനമായി താക്കീത് ചെയ്യണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശ.
എന്നാല്‍ കെപിസിസി മുന്നറിയിപ്പ് തള്ളിക്കളഞ്ഞ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം മലപ്പുറം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here