അയ്യപ്പന്മാര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അപകടത്തില്‍ പെട്ടത് സേലം സ്വദേശികള്‍
കൊല്ലം ആര്യങ്കാവില്‍ അയ്യപ്പന്മാര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. ബസ് ആറ്റിലേക്ക് മറിയുകയും ചെയ്തു. ബസിലുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. ആര്യങ്കാവ് പഴയ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.
ബസിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. അയ്യപ്പദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. 40 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
പരുക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ അടക്കം 28 പേരാണ് ബസിലുണ്ടായിരുന്നത്. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here