മന്ത്രി വീണ ഇത്തവണ ജെപി നദ്ദയെ കണ്ടു; എല്ലാ ആവശ്യങ്ങളും പറഞ്ഞു; ഗുണമുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കണം

കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടുക്കാഴ്ച നടത്തി മന്ത്രി വീണ ജോര്‍ജ്. ആശമാരുടെ വേതന വര്‍ദ്ധനവ് ഉള്‍പ്പെടെ ഒരുപിടി ആവശ്യങ്ങളുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ആരോഗ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ആശമാരുടെ വിഷയം കൂടാതെ എയിംസ്, കാസര്‍കോടും വയനാടും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓണ്‍ലൈന്‍ ഡ്രഗ്‌സ് വില്‍പന എന്നിങ്ങനെ നാല് വിഷയങ്ങളാണ് കേരളം കേന്ദ്രത്തിന്റെ മുന്നില്‍ വച്ചത്. കേന്ദ്രമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതീക്ഷയുണ്ടെന്നാണ് വീണ ജോര്‍ജ് പറയുന്നത്. 2023-24ലെ ഫണ്ട് കുടിശ്ശിക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.

മാര്‍ച്ച് 19നാണ് കേന്ദ്രമന്ത്രിയെ കാണാന്‍ കഴിയാതെ മന്ത്രി ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത് വലിയ വിവാദമായിരുന്നു. മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുത്തതില്‍ അടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top