ആശമാര്‍ക്കായി നിര്‍മ്മലാ സീതാരാമനെ കണ്ട് കെവി തോമസ്; കുറിപ്പ് ചോദിച്ച് കേന്ദ്രം

ആശവര്‍ക്കര്‍മാരുടെ വിഷയം കേന്ദ്ര സര്‍ക്കാരിന് മുന്നിലെത്തിച്ച് കേരളം. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തി. ആശമാരുടെ ആവശ്യങ്ങള്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ കുറിപ്പ് കേന്ദ്രം ആവശ്യപ്പെട്ടതായി കെവി തോമസ് പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കുറിപ്പ് നല്‍കിയാല്‍ അത് കേന്ദ്രത്തിന് കൈമാറും. കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കണക്കുകള്‍ ലഭിക്കുന്ന മുറയ്ക്ക് അതുണ്ടാകുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തോമസ് പ്രതികരിച്ചു.

26 ദിവസമായി ആശാ വര്‍ക്കര്‍മാര്‍ വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധത്തിലാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ആശ എന്നത് കേന്ദ്ര പദ്ധതിയാണെന്നും അതിനാല്‍ തീരുമാനം വരേണ്ടത് അവിടെ നിന്നുമാണ് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മാര്‍ച്ച് 11,12 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് നിര്‍മല സീതാരാമനെ കാണുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top