ആശമാര്‍ നിരാഹാര സമരത്തിലേക്ക്; മന്ത്രി വീണ ഡല്‍ഹിക്കും

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സമരം കടുപ്പിക്കാന്‍ ആശാവര്‍ക്കര്‍മാര്‍. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്കാണ് മൂന്ന് ആശമാര്‍ നിരാഹാരസമരം തുടങ്ങുന്നത്. ആരോഗ്യപ്രശ്‌നം കാരണം സമരം ചെയ്യുന്ന ആരെയെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നാല്‍ അടുത്തയാള്‍ സമരം ഏറ്റെടുക്കും എന്നാണ് പ്രഖ്യാപനം. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടപ്പോള്‍ തന്നെ സമരം കടുപ്പിക്കുമെന്ന് ആശമാര്‍ പ്രഖ്യാപിച്ചിരുന്നതാണ്.
അതിനിടെ ആശമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് വീണ ജോര്‍ജിന്റെ ഡല്‍ഹി യാത്ര. ആശ എന്നത് കേന്ദ്ര സ്‌കീം ആണെന്നും വേതന വര്‍ദ്ധന നടത്തുമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അക്കാര്യം വ്യക്തമായതാണെന്നും മന്ത്രി പറഞ്ഞു. എത്രയും വേഗം വേതന വര്‍ദ്ധന നടപ്പാക്കണമെന്ന് ആവശ്യപ്പെടാനാണ് ഡല്‍ഹിക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here