അനിശ്ചിതകാല നിരാഹരസമരം പ്രഖ്യാപിച്ചു; ഒന്നിനും വഴങ്ങില്ലെന്ന നിലപാടില്‍ ആശമാര്‍

സെക്രട്ടറിയേറ്റ് ഉപരോധത്തിന് പിന്നാലെ അടുത്തഘട്ട സമരം പ്രഖ്യാപിച്ച് ആശവര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരമാണ് സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 20ന് നിലവില്‍ രാപ്പകല്‍ സമരം നടക്കുന്ന വേദിയില്‍ നിരാഹാര സമരം ആരംഭിക്കും. മൂന്ന് നേതാക്കളാകും നിരാഹാരമിരിക്കുക. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.
വനിതകളുടെ അനിശ്ചകാല നിരാഹരസമരം സംസ്ഥാന സര്‍ക്കാരിനേയും സമ്മര്‍ദ്ദത്തിലാക്കും എന്ന് ഉറപ്പാണ്. നിരാഹരസമരം അനുഷ്ഠിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായാല്‍ മറ്റൊരാള്‍ സമരം ഏറ്റെടുക്കും എന്നാണ് പ്രഖ്യാപനം. ആവശ്യങ്ങള്‍ നേടുംവരെ സമരം എന്ന നിലപാടാണ് ആശമാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്.
36 ദിവസത്തെ ആശവര്‍ക്കര്‍മാരുടെ പോരാട്ടം നിയമലംഘന സമരത്തിലേക്ക് കടന്നതോടെ സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ചിരുന്നു. ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here