ആശമാര്‍ക്കായി കെവി തോമസിനെ ഇറക്കി സംസ്ഥാന സര്‍ക്കാര്‍; നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിനാണ് വിഷയം ഉന്നയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും.

ആശ എന്നത് കേന്ദ്ര പദ്ധതിയാണെന്നും അതിന്റെ ഓണറേറിയമാണ് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ വേതന വര്‍ദ്ധനവില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ധനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

കെവി തോമസ് മാത്രമല്ല മുഖ്യമന്ത്രി തന്നെ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 11, 12 തീയതികളില്‍ കേരള മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെവി തോമസ് അറിയിച്ചു. ആശ വര്‍ക്കാര്‍മാരുടെ വിഷയം മാത്രമല്ല കടമെടുപ്പ് പരിധി, വയനാട് സഹായം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top