ആശമാരുടെ പോരാട്ടവീര്യത്തില്‍ ഒന്നുലഞ്ഞ്‌ പിണറായി സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

36 ദിവസത്തെ ആശവര്‍ക്കര്‍മാരുടെ പോരാട്ടം നിയമലംഘന സമരത്തിലേക്ക് കടന്നതോടെ ഇടപെട്ട് സര്‍ക്കാര്‍. പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ചു. ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ പത്ത് മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പലതും മനുഷ്യസാധ്യമല്ല എന്നായിരുന്നു ആശമാരുടെ നിലപാട്.

സര്‍ക്കാര്‍ തീരുമാനത്തെ ആശവര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഓണറേറിയം വര്‍ദ്ധന, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നിമലംഘന സമരത്തിന്റെ ഭാഗമായി ആശമാര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. വൈകുന്നേരം ആറുമണിവരെ ഉപരോധ സമരം തുടരും.

ഉപരോധ സമരം അവസാനിപ്പിച്ച ശേഷവും രാപ്പകല്‍ സമരം തുടരുമെന്ന് ണെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പോരാടും. തുടര്‍ സമരങ്ങള്‍ ഏതുവിധം വേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബിന്ദു പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top