ആശ പദ്ധതിയില്‍ കുടിശികയില്ല; ചെലവഴിച്ചതിന്റെ കണക്ക് കേരളം നല്‍കിയിട്ടില്ല; സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര ആരോഗ്യമന്ത്രി

ആശ പദ്ധതയില്‍ കേരളത്തിന് നല്‍കാനുള്ള മുഴുവന്‍ പണവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. കുടിശികയൊന്നും നിലവില്‍ ഇല്ല. കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായി എന്ന് ആരോപണം ശരിയല്ല. എന്നാല്‍ പണം ചെലവിട്ടതിന്റെ കണക്ക് കേരളം നല്‍കിയിട്ടില്ലെന്നും നഡ്ഡ വ്യക്തമാക്കി. സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയില്‍ നഡ്ഡ മറുപടി നല്‍കിയത്.
”ആശാ പ്രവര്‍ത്തകരുടെ ജോലിയെ അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളില്‍ അവര്‍ക്കു പങ്കുണ്ട്. ഒരാഴ്ച മുന്‍പ് ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തെപ്പറ്റി ചര്‍ച്ച നടന്നിരുന്നു. കേരളത്തിന് കേന്ദ്രം എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ല”- നഡ്ഡ പറഞ്ഞു. ആശമാരുടെ വേതന വര്‍ദ്ധന പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിഹിതം കിട്ടാത്തതു കൊണ്ടാണ് കുടിശികയായത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇത് പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് കേന്ദ്രം. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, 600 കോടിയിലധികം രൂപ കേന്ദ്രം കേരളത്തിനു നല്‍കാനുണ്ടെന്നും ചോദ്യം ഉന്നയിച്ച സന്തോഷ് കുമാര്‍ പ്രതികരിച്ചു. അവകാശലംഘന നോട്ടിസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here