വീണക്ക് കഴിഞ്ഞില്ല, ഇനി ശിവന്‍കുട്ടി; ആശമാരുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ എല്ലാ വഴിയും തേടി പിണറായി

വേതന വര്‍ദ്ധന അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുമായി വീണ്ടും ചര്‍ച്ചക്ക് തയാറായി സര്‍ക്കാര്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതെ വന്നതോടെ ഇത്തവണ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയെ ഇറക്കിയാണ് സര്‍ക്കാര്‍ നീക്കം. പ്രതിഷേധിക്കുന്ന ആശമാരുമായി ഇന്ന് വൈകുന്നേരം ശിവന്‍കുട്ടി ചര്‍ച്ച നടത്തും. മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച.
ആശമാരുടെ ആവശ്യം പരിഗണിച്ച് പ്രതിഷേധിക്കുന്ന ആശവര്‍ക്കേഴ്‌സ് അസോസിയേഷനുമായി മാത്രമാണ് ചര്‍ച്ച നടത്തുക. ആരോഗ്യമന്ത്രി വീണ ജോര്‍ജ് മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും പരഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെയാണ് തൊഴില്‍മന്ത്രിയെ സര്‍ക്കാര്‍ രംഗത്ത് ഇറക്കിയിരിക്കുന്നത്. ശിവന്‍കുട്ടിയുടെ രാഷ്ട്രീയക്കാരന്‍ എന്ന മികവ് പ്രശ്‌ന പരിഹാരത്തിന് സഹായകമാകുമോ എന്ന് നോക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.
കഴിഞ്ഞ തവണ ആരോഗ്യമന്ത്രിമായുളള ചര്‍ച്ചയില്‍ സിഐടിയു ഐഎന്‍ടിയുസി തുടങ്ങി എല്ലാ തൊഴിലാളി സംഘടനകളേയും പങ്കെടുപ്പിച്ചിരുന്നു. ഈ യോഗത്തില്‍ ആശമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു കമ്മറ്റിയെ വനിയമിക്കണം എന്ന ഐഎന്‍ടിയുസി നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു. യോഗ ശേഷമാണ് അതിലെ ചതി ആശമാര്‍ക്ക് മനസിലായത്. പ്രതിഷേധ തല്‍ക്കാലം അവസാനിപ്പിക്കാനുളള നീക്കമാണെന്ന് മനസിലാക്കിയതോടെ രൂക്ഷമായ വിമര്‍ശനമാണ് ആശമാര്‍ ഉയര്‍ത്തിയത്. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനെ മുന്‍നിര്‍ത്തി സമരം പൊളിക്കാനുള്ള നീക്കം മനസിലാക്കിയതോടെ ആരോഗ്യമന്ത്രിയിലുള്ള വിശ്വാസം ആശമാര്‍ക്ക് നഷ്ടമായിരിക്കുകയാണ്. അതോടെയാണ് ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായ മന്ത്രി ശിവന്‍കുട്ടിയെ കളത്തില്‍ ഇറക്കിയിരിക്കുന്നത്.
ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിച്ചപ്പോള്‍ ശിവന്‍കുട്ടി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുടിച്ച മുറി കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കണം എന്നായിരുന്നു പ്രതികരണം. ഇതില്‍ ആശമാര്‍ക്ക് പ്രതിഷേധമുണ്ട്, അതുകൊണ്ട് തന്നെ ഇന്നത്തെ ചര്‍ച്ചയില്‍ ആ നല്ല വാര്‍ത്തയുണ്ടാകുമെന്ന് കരുതാന്‍ കഴിയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here