വീറോടെ ആശമാര്‍; നിയമലംഘന സമരത്തിന് തുടക്കം; സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ കിടന്ന് ഉപരോധം

36 ദിവസമായി സമാധാനപരമായി സമരം ചെയ്തിട്ടും തിരിഞ്ഞ് നോക്കാത്ത സര്‍ക്കാരിനെതിരെ നിയമലംഘന സമരവുമായി ആശവര്‍ക്കര്‍മാര്‍. വേതന വര്‍ദ്ധന ആവശ്യപ്പെട്ടുള്ള രാപ്പകല്‍ സമരത്തിന് ശേഷം ആശമാര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്.

രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശമാര്‍ സമരപന്തലിലേക്ക് എത്തി. ആയിരത്തിലധികം ആശമാരാണ് സമരപന്തലില്‍ നിന്നും പ്രകടനമായി പ്രധാന ഗേറ്റിന് മുന്നില്‍ എത്തിയത്. ഇവിടെ പോലീസ് തടഞ്ഞതോടെ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയാണ് ഇവർ. എംജി റോഡും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്.

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഇവിടെ നിന്നൂ മടങ്ങു എന്നാണ് ആശമാരുടെ പ്രഖ്യാപനം. ഉപരോധം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. പ്രധാന ഗേറ്റില്‍ മാത്രമാണ് ഉപരോധം. വലിയ പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. മറ്റ് ഗേറ്റുകളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top