പ്രസംഗിച്ചിട്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ്; വിരട്ടല്‍ വേണ്ടെന്ന് സ്പീക്കര്‍; ആശമാരെ ചൊല്ലി സഭയില്‍ പൊരിഞ്ഞ പോര്

ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കറും തമ്മില്‍ തര്‍ക്കം. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം സ്പീക്കര്‍ അവസാനിപ്പിക്കാന്‍ പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. കര്‍ണാടകയിലെ ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്തപ്പോള്‍ അവിടത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ടാണ് പരിഹാരം കണ്ടെത്തിയത്. കേരളത്തിലെ മുഖ്യമന്ത്രിയും ആശമാരോട് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് സ്പീക്കര്‍ ഇടപെട്ടത്.

സമയം കഴിഞ്ഞു എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. എവിടെ എഴുതിവച്ചിരിക്കുന്നതാണ് ഈ സമയത്തിന്റെ കാര്യമെന്നും. ഈ നടപടി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അനുവദിച്ചാലും ഇല്ലെങ്കിലും അടുത്ത നടപടിയിലേക്ക് കടക്കുമെന്ന് സ്പീക്കറും മറുപടി നല്‍കി. വാക്കൗട്ട് സ്പീച്ചിന്റെ പ്രധാന കാര്യം അവതരിപ്പിച്ചു കഴിഞ്ഞു. അതോടെ അത് അവസാനിച്ചു എന്നും സ്പീക്കർ പറഞ്ഞു. അത് നിങ്ങള്‍ അല്ലല്ലോ തീരുമാനിക്കേണ്ടത് എന്നായിരുന്നു സതീശന്റെ മറുപടി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും സതീശന്‍ പറഞ്ഞു.

ഇത്തരം വിരട്ടല്‍ വേണ്ടന്ന് പറഞ്ഞ് സ്പീക്കര്‍ അടുത്ത നടപടിയിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ചെയറിന് മുന്നില്‍ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഇതോടെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top