സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം; തള്ളിപ്പറഞ്ഞ് ആശാവര്‍ക്കര്‍മാര്‍

ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് അക്രമാസക്തമായി. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വനിത പ്രവര്‍ത്തകരുമായി പൊലീസ് വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തകയ്ക്ക് പരിക്ക് പറ്റി. പോലീസ് നിരവധി തവണ ജലഭീരങ്കി പ്രയോഗിച്ചു പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ബാരിക്കേഡ് അടക്കം മറിച്ചിട്ടും സംഘര്‍ഷം സൃഷ്ടിച്ചു. എന്നാല്‍ പോലീസ് സംയമനം പാലിച്ചതിനാലാണ് ലാത്തിചാര്‍ജ് ഒഴിവായത്.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ ആശാവര്‍ക്കര്‍മാരുടെ സംഘടന തള്ളിപ്പറഞ്ഞു. പിന്തുണയുടെ പേരില്‍ നടക്കുന്ന അക്രമ സമരം അംഗീകരിക്കാന്‍ കഴിയില്ല. സമരത്തെ പൊളിക്കാന്‍ സര്‍ക്കാരിന് ആയുധം കൊടുക്കുകയാണ് യൂത്ത് കോണ്‍ഗ്രസിന്റെ അക്രമ സമരം. സമാധാനപരമായി തങ്ങളുടെ ആവശ്യത്തിനായി സമരം നടത്തുമെന്നും ആശാവര്‍ക്കാര്‍മാരുടെ സമരസമിതി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top