ഡൽഹിയെ ഓർത്താൽ നാണംവരും!! വിദേശത്ത് പോകുമ്പോൾ രാജ്യ തലസ്ഥാനത്തെക്കുറിച്ച് മിണ്ടാൻ വയ്യെന്നും കേന്ദ്രമന്ത്രി എസ് ജയശങ്കർ

ഡൽഹിയിലെ ആംആദ്മി സർക്കാരിനെതിരെ കടുപ്പിച്ച് വിദേശകാര്യമന്ത്രി. ബുധനാഴ്ച നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജയശങ്കറിൻ്റെ പ്രസ്താവന. രാഷ്ട്രീയലക്ഷ്യമുണ്ട് എങ്കിൽ തന്നെയും രാജ്യതലസ്ഥാനത്തെ കുറിച്ചുള്ള കേന്ദ്രമന്ത്രിയുടെ കാഴ്ചപ്പാട് എന്ന നിലയിൽ ഇത് വരും ദിവസങ്ങളിൽ ചർച്ചയായേക്കും. തിരഞ്ഞടുപ്പിന് ശേഷം പോലും ഡൽഹിയുടെ വികസനം സംബന്ധിച്ച ചർച്ചകളിൽ, ഈ ഗതികേടിന് ഉത്തരവാദിയാര് എന്ന ചോദ്യങ്ങളുയരാം.

വികസിത് ഭാരത്, വികസിത് ഡൽഹി എന്ന വിഷയത്തിൽ നടന്ന ഒരു ചർച്ചയിൽ എസ് ജയശങ്കറിൻ്റെ വാക്കുകൾ ഇങ്ങനെ: വിദേശത്ത് പോകുമ്പോഴെല്ലാം ഒരുകാര്യം ഞാൻ മറച്ചുവയ്ക്കുകയാണ് ചെയ്യാറ്… അത്യാവശ്യ സൗകര്യങ്ങൾ പോലുമില്ലാതെയാണ് രാജ്യതലസ്ഥാനത്ത് മനുഷ്യർ ജീവിക്കുന്നതെന്ന് പറയാൻ കൊള്ളില്ല. നല്ല വീടുകളില്ല, ഗ്യാസ് സിലിണ്ടർ കിട്ടാനില്ല, ജൽജീവൻ മിഷൻ നൽകുന്ന വെള്ളമില്ല.. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണം പോലും ആർക്കും കിട്ടുന്നില്ല.

കഴിഞ്ഞ പത്തുവർഷം കൊണ്ടാണ് ഡൽഹി ഈയവസ്ഥയിൽ എത്തിയത് എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇനിയെങ്കിലും എല്ലാവരും മാറിചിന്തിക്കണം. വരുന്ന ബുധനാഴ്ച നിർണായകമാണ് എന്നും ജയശങ്കർ ഡൽഹിക്കാരെ ഓർമിപ്പിക്കുന്നു. വരുന്ന അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം എട്ടിനാണ് വോട്ടെണ്ണൽ. ആകെയുള്ള എഴുപത് സീറ്റിൽ അറുപതും നേടാമെന്നാണ് ആംആദ്മിയുടെ കണക്കുകൂട്ടൽ. ആംആദ്മിയും ബിജെപിയും കൂടാതെ കോൺഗ്രസും സജീവമായി പ്രചാരണ രംഗത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top