ക്യൂബക്കാരെ കണ്ട് ആരോഗ്യമന്ത്രി തിരിച്ചെത്തി; ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ച ചോദിച്ച മാധ്യമങ്ങള്‍ക്ക് നേരെ ചീറി; ആശ വിഷയത്തില്‍ ഉരുണ്ടുകളിയും

ആശമാരുടെ വിഷയം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും പരിഹാരും കാണും എന്നെല്ലാം പറഞ്ഞ് ഡല്‍ഹിക്ക് പോയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മടങ്ങിയെത്തി. നേരത്തെ നിശ്ചയിച്ച ക്യബയില്‍ നിന്നെത്തിയ സംഘവുമായി ചര്‍ച്ച നടത്തി എന്നല്ലാതെ ആരോഗ്യമന്ത്രാലയത്തിന്റെ വാതിക്കല്‍ പോലും വീണ ജോര്‍ജിനെ കടത്തിയില്ല. ബുധാനാഴ്ച മാത്രമാണ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. ലോക്‌സഭാ സമ്മേളനം അടക്കം നടക്കുന്ന സമയത്ത് ഇത്രയും ചെറിയ സമയത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും വലിയ വര്‍ത്തമാനമാണ് മന്ത്രി പറഞ്ഞത്

പ്രതീക്ഷിച്ചതു പോലെ തന്നെ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്താതെ കേരളത്തില്‍ മടങ്ങിയെത്തിയ മന്ത്രി പഴി മുഴുവന്‍ മാധ്യങ്ങള്‍ക്ക് നേരെയായിരുന്നു. ചില മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണ്. അതിനായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതിനൊന്നും മറുപടി പറയുന്നില്ല. കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി തേടിയത് തെറ്റാണോ. ഡല്‍ഹിയില്‍ എത്തുന്നതിന് തലേദിവസമാണോ അനുമതി തേടുന്നത് എന്ന ചോദ്യത്തിനും മറുപടി പറഞ്ഞില്ല. ഹോണറേറിയം വര്‍ദ്ധിപ്പിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രകടനപത്രികയുടെ അനുബന്ധം വായിക്കണമെന്ന് പറഞ്ഞ് തര്‍ക്കികുയായിരുന്നു മന്ത്രി ചെയ്തത്.

മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നും എല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളോട് പറയുമെന്നും പറഞ്ഞ് മന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top