ഗ്യാൻവാപി സർവേ ആരംഭിച്ചു; കനത്ത സുരക്ഷ, അപ്പീലുമായി പള്ളിക്കമ്മിറ്റി സുപ്രീം കോടതിയിൽ
ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ വകുപ്പിന് ഇന്നലെ അലഹാബാദ് ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ പള്ളി പരിസരത്ത് രാവിലെ തന്നെ സർവേ ആരംഭിച്ചു. രാവിലെ ഏഴിനു തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ സംഘം പരിശോധന തുടങ്ങിയിരുന്നു. പന്ത്രണ്ടു മണി വരെ നടപടികൾ നീളും.
ജില്ലാ മജിസ്ര്‌ടേറ്റും പോലീസ് കമ്മീഷണറുമുള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മസ്ജിദ് പരിസരത്ത് എത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയവര്‍ക്ക് മാത്രമേ മസ്ജിദില്‍ പ്രവേശനമുള്ളൂ.
മസ്ജിദിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. പ്രദേശത്ത് ബാരിക്കേഡുകള്‍ കൊണ്ട് മറച്ച് പ്രവേശനം തടഞ്ഞിട്ടുണ്ട്. മസ്ജിദിലേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചു. 100 മീറ്റര്‍ മാറി മാത്രമേ മാധ്യമങ്ങള്‍ നിലയുറപ്പിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. സര്‍വേയുടെ ഭാഗമായി പള്ളിസമുച്ചയത്തില്‍ കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നേരത്തേ അഭിഭാഷകസംഘം നടത്തിയ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന പള്ളിക്കുളത്തിലും പരിശോധനയുണ്ടാവില്ല. സുപ്രീംകോടതി വിലക്കിയതിനാലാണിത്.
അതേസമയം, പള്ളിക്കമ്മിറ്റി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ഉത്തരവിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിന് ഇ മെയിൽ വഴി നൽകിയ ഹർജിക്കാർ, സർവേ തടയണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ അഭ്യർഥിച്ചു. അപ്പീൽ ഇന്നു പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here