കൈക്കൂലിക്കേസിൽ വീണ്ടും പോലീസുകാരൻ!! വിജിലൻസിൻ്റെ വിദഗ്ധ ആസൂത്രണം

പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോൾ ഇടുക്കിയിൽ എഎസ്ഐ വിജിലൻസിൻ്റെ പിടിയിലായി. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ പ്രദീപ് ജോസിനെ ആണ് വിജിലൻസ് കയ്യോടെ പിടികൂടിയത്.

ചെക്ക് കേസിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ നടപടിയെടുക്കാതെ മടക്കി അയക്കുന്നതിന് പകരമായാണ് പ്രതിയോട് പണം ആവശ്യപ്പെട്ടത്. വണ്ടിപ്പെരിയാറിലുള്ള താമസ സ്ഥലത്ത് നിന്ന് ഇടുക്കി യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയാണ് ഇയാളെ പിടികൂടിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാർ മുമ്പും വിജിലൻസിൻ്റെ പിടിയിലായിരുന്നു. കോട്ടയം മാന്നാനത്ത് കൈക്കൂലിയായി മദ്യം ചോദിക്കുകയും ലൈംഗീകബന്ധത്തിന് ക്ഷണിക്കുകയും ചെയ്ത എഎസ്ഐ ബിജു രണ്ടാഴ്ച മുമ്പാണ് പിടിയിലായത്.

അപകടത്തിൽപ്പെട്ട വാഹനം വിട്ടുകൊടുക്കാൻ 2000 രൂപയും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ട കോട്ടയം ഗാന്ധിനഗറിലെ ഗ്രേഡ് എസ്ഐ നസീർ വിജിലൻസിൻ്റെ പിടിയിലായത് 2023 ജനുവരിയിലാണ്. കഴക്കൂട്ടത്തും മുണ്ടക്കയത്തും സിഐയായിരുന്ന വി ഷിബുകുമാർ കൈക്കൂലി കേസിൽ അറസ്റ്റിലായത് രണ്ടുതവണയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top