സിജോയുടെ കരണം പുകച്ചു, പിന്നാലെ കരച്ചിലും മാപ്പു പറച്ചിലും; ഒടുവില്‍ റോക്കി പുറത്തേക്ക്; ബിഗ് ബോസ് ഹൗസില്‍ നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി ബിഗ് ബോസ് ഹൗസും പ്രേക്ഷകരും. സഹമത്സരാര്‍ത്ഥിയായ സിജോയെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ അസി റോക്കി എന്ന റോക്കിയെ ബിഗ് ബോസ് പുറത്താക്കി. റോക്കിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് ഇക്കാര്യം പറഞ്ഞത്. റോക്കി ഗുരുതര നിയമലംഘനമാണ് നടത്തിയതെന്നും ഇനി ഷോയില്‍ തുടരാന്‍ സാധ്യമല്ലെന്നും ബിഗ് ബോസ് അറിയിച്ചു. ഏറെ നേരം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം.

‘ഈ ബിഗ് ബോസ് വീട്ടിലെ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നിങ്ങള്‍ നടത്തിയത്. അതുകൊണ്ട് തന്നെ ഇനി നിങ്ങള്‍ക്ക് ഇവിടെ തുടരാനാകില്ല. ഇപ്പോള്‍ തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇവിടുത്തെ അധികൃതര്‍ നിങ്ങളെ അറിയിക്കും,’ എന്നായിരുന്നു ബിഗ് ബോസ് റോക്കിയോട് പറഞ്ഞത്.

തുടക്കം മുതലേ കലിപ്പ് മോഡില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന മത്സരാര്‍ത്ഥിയായിരുന്നു റോക്കി. ഇടക്കിടെ സഹമത്സരാര്‍ത്ഥികളോട് കൊമ്പുകോര്‍ത്തിരുന്ന റോക്കിക്ക് പലതവണ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്‌സരയും റോക്കിയും തമ്മിലുള്ള പ്രശ്‌നം പിന്നീട് സിജോയുടെ നേരെ തിരിഞ്ഞുവരികയായിരുന്നു. പവര്‍ ടീമിലെ അംഗമായ സിജോ പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് സിജോയും റോക്കിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സിജോ റോക്കിയുടെ താടിയില്‍ പിടിച്ചു. പിന്നാലെ എന്റെ ദേഹത്ത് തൊട്ട് നോക്കടാ എന്ന് റോക്കി വെല്ലുവിളിക്കുകയും സിജോ പതിയെ ദേഹത്ത് തൊടുകയും ചെയ്തു. ഉടനടി റോക്കി സിജോയുടെ മുഖത്ത് അടിക്കുക ആയിരുന്നു. ഇതോടെ ബിഗ് ബോസ് റോക്കിയെ കണ്‍ഫഷന്‍ റൂമില്‍ വിളിപ്പിച്ചു.

പുറത്ത് ശൗര്യം കാണിച്ചു നടന്ന റോക്കി കണ്‍ഫെഷന്‍ റൂമില്‍ വലിയ രീതിയില്‍ പൊട്ടിക്കരയുന്നതാണ് കണ്ടത്. സിജോ പ്രവോക്ക് ചെയ്തതിനാലാണ് താന്‍ തല്ലിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതേ അഭിപ്രായം മറ്റ് മത്സരാര്‍ത്ഥികള്‍ക്കും ഉണ്ട്. ‘സിജോയോട് ഞാന്‍ പറഞ്ഞതാണ് എന്റെ ദേഹത്ത് തൊടരുതെന്ന്. ദേഹത്ത് തൊട്ടാല്‍ എന്റെ കൈ അറിയാതെ പൊങ്ങും. ഞാന്‍ ചെയ്തത് തെറ്റാണ്. അതുകൊണ്ട് ഞാന്‍ പോകാന്‍ തയ്യാറാണ്. എന്റെ ആറ് വര്‍ഷത്തെ സ്വപ്നമാണ് കയ്യില്‍ നിന്നും പോയത്. നൂറ് ദിവസത്തേക്കുള്ള വസ്ത്രവും കൊണ്ടാണ് ഞാന്‍ വന്നത്. ഹീറോയായി ഹൗസില്‍ നിന്നും ഇറങ്ങണമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇപ്പോള്‍ ഞാന്‍ വെറും സീറോയായാണ് പുറത്തേക്ക് പോകുന്നത്. റോക്കി തോറ്റു,’ കരഞ്ഞുകൊണ്ട് റോക്കി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top