ഖത്തര്‍ ഏഷ്യന്‍ കപ്പ്‌ ജേതാക്കള്‍; അക്രം അഫീഫിന് ഹാട്രിക്

ദോഹ: ഏഷ്യന്‍കപ്പ്‌ ഫുട്ബോളില്‍ ഖത്തറിന് തുടര്‍ച്ചയായ രണ്ടാം കിരീട വിജയം. ഒന്നിനെതിരേ മൂന്ന്‌ ഗോളുകള്‍ക്കാണ് ജോര്‍ദാനെതിരെ ഖത്തറിന്റെ വിജയം. ലഭിച്ച മൂന്ന് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫിന്റെ ഹാട്രിക് മികവാണ് ഖത്തറിന് തുണയായത്. കരുത്തുറ്റ നിരവധി നീക്കങ്ങള്‍ നടത്തി ഖത്തറിനെ ഞെട്ടിച്ചെങ്കിലും ജോര്‍ദാന് വിജയം ലഭിച്ചില്ല. യാസന്‍ അല്‍ നയ്മത്തിലൂടെയാണ് ജോര്‍ദാന്റെ ആശ്വാസ ഗോള്‍.

21-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ജോര്‍ദാന്‍ താരം നസീബ്, അക്രം അഫീഫിനെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തു. ഇതിന് ലഭിച്ച പെനാല്‍റ്റിയാണ് അഫീഫ് മുതലാക്കിയത്. (1-0). രണ്ടാംപകുതിയിലെ 67-ാം മിനിറ്റില്‍ ജോര്‍ദാന്‍ തിരിച്ചെത്തി. യാസന്‍ അല്‍ നയ്മത്തിലൂടെയായിരുന്നു ജോര്‍ദാന്റെ തിരിച്ചടി. വലതു വിങ്ങില്‍നിന്നെത്തിയ ഒരു ക്രോസ് നയ്മത്ത് അതിവേഗത്തോടെ ഗോളിലേക്ക് വഴിതിരിച്ചുവിട്ടു.

പക്ഷേ, അയ്മത്ത് നല്‍കിയ സന്തോഷത്തിന് കൂടുതല്‍ ആയുസ്സുണ്ടായില്ല. അഞ്ചു മിനിറ്റായപ്പോഴേക്ക് ജോര്‍ദാന്‍ വീണ്ടും പെനാല്‍റ്റി വഴങ്ങി. ഇത്തവണയും ലക്ഷ്യത്തിലെത്തിച്ചത് അക്രം അഫീഫ് തന്നെയായിരുന്നു. ഖത്തര്‍ 2 -ജോര്‍ദാന്‍ 1.

പെനാല്‍റ്റിയുടെ രൂപത്തില്‍ ഖത്തറിനെ വീണ്ടും ഗോള്‍ തേടിയെത്തി. രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു ഇത്. പോസ്റ്റിന്റെ വലതു മൂലയിലേക്ക് കിക്കെടുത്ത് ഇതും അഫീഫ് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ മൂന്ന് പെനാല്‍റ്റികളിലൂടെ അഫീഫ് ഹാട്രിക് നേടി. ഖത്തര്‍ ജയമുറപ്പിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top