പി.ആര്‍ ശ്രീജീഷിന് 25 ലക്ഷം; വെള്ളി മെഡലിന് 19 ലക്ഷം, വെങ്കല മെഡൽ 12.5 ലക്ഷം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ നേട്ടത്തിന് 25 ലക്ഷം രൂപയാണ് പാരിതോഷികം. വെള്ളി മെഡലിന് അർഹരായവർക്ക് 19 ലക്ഷം രൂപ ലഭിക്കും. വെങ്കല മെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയാണ് നല്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സമ്മാനത്തുകയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

മെഡല്‍ ജേതാക്കളെ നാളെ ആദരിക്കാനിരിക്കെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടും ഒരു പഞ്ചായത്ത്‌ പ്രസിഡന്‍റ് പോലും അഭിനന്ദിക്കാന്‍ വന്നില്ല എന്ന് ഹോക്കി താരം പി.ആര്‍ ശ്രീജേഷ് വിമര്‍ശിച്ചിരുന്നു. പാരിതോഷിക പ്രഖ്യാപനങ്ങള്‍ വൈകുന്നത് നേരത്തെ വിവാദമായിരുന്നു. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും താരങ്ങള്‍ ഉന്നയിച്ചിരുന്നു. ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവർ സംസ്ഥാന സർക്കാറിന്‍റെ അവഗണനയെ തുടർന്ന് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നു.

വിവാദങ്ങളെല്ലാം തണുപ്പിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാറിന്‍റെ പാരിതോഷിക പ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top