ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭ തുടക്കം; ബോക്സര്‍ ലവ്‌ലിനയും ഹോക്കി നായകന്‍ ഹര്‍മന്‍പ്രീതും ഇന്ത്യയ്ക്ക് വേണ്ടി പതാകയേന്തി
ഹാങ്ചൗ: ചൈനീസ് സാംസ്‌കാരികപ്പെരുമ വിളിച്ചോതുന്ന കലാപരിപാടികളുമായി 2023 ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തി.
ബിഗ് ലോട്ടസ് എന്ന ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഇതോടെ 19-ാം ഏഷ്യന്‍ ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ചു. ഒക്ടോബര്‍ എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്.
45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്. 40 കായിക ഇനങ്ങളില്‍ 39 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. 655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകള്‍ നേടിയിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here